പ്രേക്ഷകർ പലതവണ കണ്ട് ആസ്വദിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. ഇനി ദിവസങ്ങൾ മാത്രമാണ് മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററികളിൽ എത്താൻ. ഓഗസ്റ്റ് 17നാണ് റീ റിലീസിനെത്തുന്നത് . ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് മിനിറ്റ് 38 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്‌മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്.ഇഫോർ എന്റർടെയ്ൻമെന്റ്‌സും മാറ്റിനി നൗവും ചേർന്നാണ് സിനിമയുടെ പുതിയ പതിപ്പ് തിയറ്ററിലെത്തിക്കുന്നത്. 1993ൽ പുറത്തിറങ്ങിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ മലയാളികളുടെ പ്രിയതാരങ്ങൾ ഒരുമിച്ചെത്തിയ സിനിമ ഇറങ്ങിയ കാലം മുതൽ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ ഒന്നാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ വരെ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. മലയാളത്തിൽ ചിത്രത്തിന് കിട്ടിയ പ്രേക്ഷക ശ്രദ്ധയൊന്നും മറ്റൊരു ഭാഷയിലും കിട്ടിയില്ല എന്നതാണ് വാസ്തവം.
38 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എത്ര ഭാഷകളിലേക്ക് റീമേക്ക് ചെയ്തു.. പക്ഷെ ഒരെണ്ണത്തിനു പോലും ഒറിജിനലിന്റെ നിഴലിൽ ചവിട്ടാൻ പോലും സാധിച്ചില്ല… 30 അല്ല 300 വർഷം കഴിഞ്ഞ് വീണ്ടും ഇറക്കിയാലും എക്കാലവും ഗംഭീരമായ സിനിമാറ്റിക്ക് അനുഭവം നൽകാൻ കഴിയുന്ന കാലാതിവർത്തിയായ ക്ലാസിക് അതാണ് ‘മണിച്ചിത്രത്താഴ് …നമ്മുടെ സിനിമ ഇൻഡസ്ട്രിയെ ഓർമ്മപ്പെടുത്താൻ ഇങ്ങനുള്ള റീ-റിലീസ് നല്ലതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് കുറിക്കുന്നത്
Discussion about this post