പാരീസ്: . പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് കൊടിയിറങ്ങി. അതിഗംഭീരമായ വിജയാഘോഷങ്ങളും കലാപരിപാടികളും അവസാന ദിനത്തിൽ മാറ്റുകൂട്ടി.ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി ആർ ശ്രീജേഷും മനു ഭാക്കറും ത്രിവർണ പതാകയേന്തി..
16 ദിവസം നീണ്ട കായികമാമാങ്കത്തില്‍ 126 മെഡലുകള്‍ നേടി യു.എസ്. ഒന്നാംസ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.
ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍ മുതല്‍ പി ആര്‍ ശ്രീജേഷ് വരെ ഇന്ത്യയുടെ അഭിമാനമായി മാറിയപ്പോള്‍ ഗുസ്തിയില്‍ ഫൈനനില്‍ പ്രവേശിച്ചിട്ടും ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ കണ്ണീരായി. നീരജ് ചോപ്ര ജാവലിന്‍ ത്രോ പുരുഷ വിഭാഗം (വെള്ളി), മനു ഭാകര്‍ – വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം (മനു ഭാകര്‍, സരബ്‌ജ്യോത് സിങ്), സ്വപ്നില്‍ കുസാലെ (50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍), ഇന്ത്യന്‍ ഹോക്കി ടീം, അമന്‍ സെഹ്‌റാവത്ത് (പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി) എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. സ്പെയിനിനെ കീഴടക്കിയായിരുന്നു ഇന്ത്യൻ ഹോക്കി ടീം തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കലം നേടിയത്. 57 കിലോഗ്രാം ഗുസ്തിയില്‍ അമൻ സെഹ്‌റാവത്താണ് ഇന്ത്യയുടെ അവസാന മെഡല്‍ നേടിയത്.
Discussion about this post