ഉത്തർപ്രദേശ്; മകൾ ഒളിച്ചോടിപ്പോയതിന് പ്രതികാരമായി കാമുകന്റെ സഹോദിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് പിതാവും സംഘവും. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ നിന്നുള്ള രവീന്ദ്രൻ സിംഗ്, ഇയാളുടെ രണ്ട് ബന്ധുക്കൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഈ കഴിഞ്ഞ ഏപ്രിലിലാണ് പഞ്ചാബിലെ ലുധിയാന സ്വദേശിയ്‌ക്കൊപ്പം പെൺകുട്ടി ഒളിച്ചോടിപ്പോയത്. രവീന്ദ്രൻ സിംഗ് ഇവരെ തിരഞ്ഞ് പോയെങ്കിലും കണ്ടെത്താനായില്ല. ഇതിൽ പക പോക്കാനായി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
Discussion about this post