ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണി തകർക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി. സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരായ ഹിൻഡർബർഗ് റിപ്പോർട്ടിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വമർശനത്തിന് പിന്നാലെയാണ് ബിജെപിയുടെ മറുപടി.
‘ഇന്ത്യയിൽ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റ ശ്രമം. ഇന്ത്യക്കെതിരായ വിദ്വേഷം വളർത്താനാണ് ഇവർ ശ്രമിക്കുന്നത്. സുരഷിതവും സ്ഥിരതയുള്ളതുമായ വിപണിയാണ് രാജ്യത്തിന്റേതെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം, കോൺഗ്രസും അവരുടെ ടൂൾ കിറ്റുകളും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് ശനിയാഴ്ച്ച റിപ്പോർട്ട് പുറത്ത് വന്നതും കോൺഗ്രസ് ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നതും. ഇന്ത്യയുടെ ഓഹരി വിപണി ഇന്നും ചാഞ്ചാട്ടമില്ലാതെ നിൽക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post