പട്‌ന; ഭർത്താവിനെ ഉപേക്ഷിച്ച് മരുമകളെ വിവാഹം ചെയ്ത് യുവതി. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. മൂന്ന് വർഷത്തോളം ലിവിംഗ് ടുഗെതർ പങ്കാളികളായി ജീവിച്ച ശേഷമാണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്. ബെൽവ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. വീഡിയോ ദൃശ്യത്തിൽ ദമ്പതികൾ പരസ്പരം മാലകൾ കൈമാറുന്നതും പരമ്പരാഗത ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കുന്നതും കാണിക്കുന്നു.
അമ്മായി തന്റെ മരുമകളുടെ കഴുത്തിൽ ഒരു മംഗളസൂത്രം കെട്ടുന്നതും അവർ പരസ്പരമുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന പവിത്രമായ അഗ്‌നിക്ക് ചുറ്റും ഏഴ് ചുവടുകൾ വയ്ക്കുകയും ചെയ്യുന്നു.
തങ്ങളുടെ തീരുമാനം പരസ്പരം തീരുമാനിച്ച് എടുത്തതാണെന്നും, ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ ഉദ്ദേശിക്കുന്നതായും ഇരുവരും സോഷ്യൽ മീഡിയയിൽ അറിയിച്ചു.
Discussion about this post