ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിൽ ഏത് സർക്കാർ വന്നാലും അവരുമായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദേശീയ തലസ്ഥാനത്ത് ഇന്ത്യാസ്‌പോറയുടെ ഇംപാക്ട് റിപ്പോർട്ടിന്റെ പ്രകാശ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിൽ ഏത് സർക്കാർ വന്നാലും ഇന്ത്യ സഹകരിച്ച് പ്രവർത്തിക്കും. ഇന്ത്യക്ക് ഇതിൽ ആത്മവിശ്വാസമുണ്ട്. യുഎസിൽ പ്രസിഡന്റായി ആരെ തിരഞ്ഞെടുത്താലും ഇന്ത്യയ്ക്ക് സന്തോഷമേയൊള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടമാണ് നടക്കുന്നത്. നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
യുക്രെയ്‌നിലും ഇസ്രായേയിലും സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് നമ്മൾ പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പുറത്ത് വരുന്ന പ്രശ്‌നങ്ങളെ കുറിച്ചല്ല ഇപ്പോൾ ചിന്തിക്കേണ്ടത്. പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നും എസ് ജയശങ്കർ പറഞ്ഞു.
Discussion about this post