ന്യൂഡൽഹി: ലോഞ്ചിന് മണിക്കൂറുകൾ ശേഷിക്കേ, ഗൂഗിൾ പിക്‌സൽ 9 ഫോണുകളുടെ വിലവിവരങ്ങൾ പുറത്ത്. പിക്‌സൽ 9 സീരിസിലെ മുഴുവൻ ഫോണുകളുടെയും വിലകളാണ് പുറത്തുവന്നത്. ആഗോളതലത്തിൽ ഇന്ന് രാത്രിയായിരുന്നു ഗൂഗിൾ ഫോണുകളുടെ വില പുറത്തുവിടാനിരുന്നത്. ഇന്ത്യയിലെ വില നാളെയോടെ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചിരുന്നത്.
ഗൂഗിൾ പിക്‌സൽ 9, പിക്‌സൽ 9 പ്രൊ, പിക്‌സൽ 9 പ്രൊ എക്‌സൽ, പിക്‌സൽ ഫോൾഡ് എന്നീ ഫോണുകളാണ് പുതുതായി ലോഞ്ച് ചെയ്യുന്നത്. ഈ ഫോണുകളുടെ ഇന്ത്യയിലെ വില വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും വിലകളുടെ സ്‌ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗൂഗിളിന്റെ പിക്‌സൽ 9 സ്മാർട്ട് ഫോണുകളുടെ ശ്രേണി 79,999 മുതലാണ് ആരംഭിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന വിവരം. പിക്‌സൽ 9 ന്റെ വിലയാണ് 79,999. പിക്‌സൽ 9 പ്രൊ ഫോണുകൾക്ക് ഒരു ലക്ഷത്തിന് മുകളിലാണ് വില. 1,09,999. വിലയ്ക്കാണ് ഗൂഗിൾ ഇന്ത്യയിൽ ഫോണുകൾ വിൽക്കുക. പിക്‌സൽ 9 പ്രൊ എക്‌സ്എല്ലിന് 1,24,999 രൂപയാകും ഇന്ത്യയിൽ ഉണ്ടാകുക എന്നും സോഷ്യൽ മീഡിയയിൽ നിന്നും വ്യക്തമാകുന്നു. 9 സീരിസിലെ അവസാന ശ്രേണിയായ പിക്‌സൽ ഫോൾഡിന് 1,72,999 രൂപയാണ് ഇന്ത്യയിൽ വിലയുണ്ടാകുക.
ആദ്യമായിട്ടാണ് ഗൂഗിൾ എക്‌സ്എൽ ഫോണുകൾ ലോഞ്ച് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിലയും അനുബന്ധ രഹസ്യങ്ങളുമെല്ലാം വളരെ രഹസ്യമായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. അതേസമയം സോഷ്യൽ മീഡിയ വഴി പുറത്തുവന്ന വിവരങ്ങൾ ശരിയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഇല്ല.
Discussion about this post