ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയിൽ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും . സിബിഐയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
ജൂൺ 16നാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട്, കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ജാമ്യം നീട്ടിക്കിട്ടാൻ വീണ്ടും ഹർജി നൽകിയെങ്കിലും ഹർജി തള്ളിയതിനെ തുടർന്ന് അദ്ദേഹത്തിന് ജയിലിലേയ്ക്ക് തന്നെ മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ വീണ്ടും ഹർജി നൽകിയിരിക്കുന്നത്.
Discussion about this post