പാലക്കാട് : വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പിന്നിൽ അടിമുടി സിപിഎമ്മുകാരാണ് എന്ന് ഷാഷി പറമ്പിൽ. എന്തുകൊണ്ടാണ് അവരെ പ്രതികളാക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. . കോടതി ചെവിക്കു പിടിച്ചതു കൊണ്ടാണ് ഇത്രയെങ്കിലും പുറത്ത് വന്നത് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ഇടത് സൈബർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലിലാണ് ഷാഫിയുടെ പ്രതികരണം.
വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യങ്ങൾ ഞങ്ങൾ ചെയ്യില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്ത് ഞങ്ങൾക്ക് ജയിക്കണ്ട. ഇതിനും നല്ലത് തോൽക്കുന്നതാണ്. സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുനില്ല.പാർട്ടിക്ക് പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും അദ്ദേഹം ആരോപിച്ചു
വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ സ്‌ക്രീൻ ഷോട്ട് പുറത്ത് ഇറക്കിയത് . വ്യാജമാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. ഒരോ ദിവസം കഴിയുന്തോറും ഇതിന് പിന്നിലുണ്ടായവരെ വ്യക്തമായികൊണ്ടിരിക്കുകയാണ് . സ്‌ക്രീൻഷോട്ടിൽ യുഡിഎഫിന് പങ്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. സത്യം തെളിയുന്നതിൽ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിൽ മതവിദ്വേഷം വളർത്തുന്ന വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ പോലീസിൻറെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്.













Discussion about this post