വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് വൻ വസതിപ്പോര് പുകയുന്നു. മന്ത്രിമാർക്ക് ലഭിക്കുന്നവകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല, ഔദ്യോഗിക വസതികളുടെയും ആഡംബര വാഹനങ്ങളുടെനമ്പറുകളുടെയും കാര്യത്തിലാണ് പുതിയ മന്ത്രിമാർക്കിടയിൽ കടുത്ത തർക്കവും മത്സരവുംഉടലെടുത്തിരിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖമായ ഒരേ ഔദ്യോഗിക വസതിക്കായി മൂന്ന് മന്ത്രിമാർവരെ ഒരേസമയം അവകാശവാദവുമായി രംഗത്തെത്തിയതോടെ വിഷയം വൻ രാഷ്ട്രീയ ചർച്ചയായിമാറിയിരിക്കുകയാണ്.
മന്ത്രിമന്ദിരങ്ങളായ ‘നിള’, ‘സാനഡു’, ‘ഗ്രേസ്’ എന്നിവ സ്വന്തമാക്കാനാണ് പുതിയമന്ത്രിമാർക്കിടയിൽ ഏറ്റവും കൂടുതൽ മത്സരമുള്ളത്. ഈ മൂന്ന് വസതികൾക്കുമായി നിരവധിപ്രമുഖ മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുന്നത്. വാസ്തുഗുണവുംസൗകര്യങ്ങളും മുൻനിർത്തിയാണ് പലരും ഈ മന്ദിരങ്ങൾക്കായി കടുംപിടുത്തം പിടിക്കുന്നത്.
തർക്കം മുറുകിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് വസതികൾ വിഭജിച്ചുനൽകാനുള്ള അന്തിമ പട്ടിക തയ്യാറാക്കുകയാണ്. വരും ദിവസങ്ങളിൽ മാത്രമേ ആർക്കൊക്കെഎവിടെയൊക്കെയാണ് താമസമെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
അതേസമയം, കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്നമുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ എന്ന മന്ത്രിമന്ദിരത്തിനായി മുതിർന്ന കോൺഗ്രസ് നേതാവ്രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്തൊട്ടടുത്തുള്ള ഈ ആഡംബര വസതിക്കായി ചെന്നിത്തലയല്ലാതെ മറ്റ് മന്ത്രിമാരാരും ഇതുവരെഅവകാശവാദം ഉന്നയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ‘പമ്പ’ രമേശ് ചെന്നിത്തലയ്ക്ക് തന്നെഅനുവദിക്കാനാണ് സാധ്യത കൂടുതൽ.
വസതികൾക്ക് പുറമെ ഔദ്യോഗിക വാഹനങ്ങൾക്ക് ഒന്നു മുതൽ പത്തുവരെയുള്ള ഫാൻസിനമ്പറുകൾ ലഭിക്കുന്നതിനായി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾ തമ്മിൽ അണിയറയിൽ വൻചരടുവലികൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.











