എത്ര ധൈര്യവാനാണെങ്കിലും പാമ്പിനെ കണ്ടാൽ ഒരു ഉൾക്കിടിലമാണ്. അതിന്റെ വിഷമേറ്റാൽ കാറ്റ് പോകും എന്നത് തന്നെ കാരണം.ഏകദേശം 174.1 മുതൽ 163.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമൻ പല്ലികളിൽ നിന്ന് പരിണാമത്തിൻറെ ഏതോ ദിശയിൽ വഴി പിരിഞ്ഞ് ജീവിച്ച് തുടങ്ങിയവയാണ് പാമ്പുകളും ആമകളുമെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു. ആമസോണിലും ഇന്ത്യയിലും ആഫ്രിക്കയിലും തുടങ്ങി മനുഷ്യവംശം ജീവിച്ചിരുന്നതിൻറെ തെളിവ് അവശേഷിപ്പിച്ച മിക്ക ഇടങ്ങളിലും സർപ്പ ആരാധനയുടെ സജീവ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ പാമ്പുമായി ബന്ധപ്പെട്ട വിചിത്രമായ ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഒരു പാമ്പ് കാരണം അമേരിക്കയിൽ ഇരുട്ടിലായത് 11,700 വൈദ്യുതി ഉപഭോക്തക്കളത്രേ. വിർജീനിയയിലാണ് സംഭവം. ഉയർന്ന വോൾട്ടേജുള്ള ട്രാൻസ്ഫോർമറിൽ പാമ്പ് കയറിയതോടെയാണ് വലിയ പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടമായത്. കിൽൻ ക്രീക്ക്, സെൻട്രൽ ന്യൂപോട്ട് ന്യൂസ് ,ക്രിസറ്റഫർ ന്യൂപോർട്ട് സർവകലാശാല എന്നിവിടങ്ങളാണ് വൈദ്യതി ഇല്ലാതായത്. അതേസമയം, ഒന്നര മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയും ചെയ്തു. പാമ്പിനെ കൃത്യമായി കണ്ടില്ലെങ്കിലും പാമ്പിനാണ് ട്രാൻസ്ഫോർമറിലൂടെ വൈദ്യുതി കണക്ഷൻ ഇല്ലാതാക്കാനാവുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
രാവിലെ ആദ്യഘട്ടത്തിൽ 9.15 ഓടെ ആറായിരം പേരുടെ കറന്റ് കണക്ഷനാണ് പോയതെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ മെയ് മാസത്തിൽ നാല് പാമ്പുകൾ നാഷ്വില്ലെയിൽ ഇത്തരത്തിൽ വൈദ്യുതിക്ക് തടസം സൃഷ്ടിച്ചിരുന്നു.ടെന്നിലെ ഫ്രാങ്ക്‌ലിനിലുള്ള ഹെൻപെക്ക് സബ്‌സ്റ്റേഷനിൽ പാമ്പുകളുടെ സ്ഥിരം സാന്നിധ്യമുണ്ടാകാറുണ്ട്. പാമ്പുകൾ ഇത്തരത്തിൽ സബ്സ്റ്റേഷനുകളിലേക്ക് കടന്നു കയറുന്നത് കാരണം വിവിധ പ്രദേശങ്ങളിലെ വൈദ്യുതി തടസം നേരിടുന്നതും ഒരു സ്ഥിരം സംഭവമാണ്.
Discussion about this post