ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വെള്ള കുർത്തയും നീല വസ്ത്രവും പരമ്പരാഗത മൾട്ടികളർ സഫയും ധരിച്ച പ്രധാനമന്ത്രി മോദിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മറ്റ് വിശിഷ്ടാതിഥികളും ഹൃദ്യമായി സ്വീകരിച്ചു.
ത്രിവർണ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രിക്ക് രാഷ്ട്രീയ സല്യൂട്ട് സ്വീകരിച്ചു. ഒരു ജെസിഒയും 25 മറ്റ് റാങ്കുകാരും അടങ്ങുന്ന പഞ്ചാബ് റെജിമെൻ്റ് മിലിട്ടറി ബാൻഡ്, ദേശീയ പതാകയുടെ ഹോസ്‌റ്റിംഗിൽ ദേശീയ ഗാനം ആലപിക്കുകയും ‘രാഷ്ട്രീയ സല്യൂട്ട്’ അവതരിപ്പിക്കുകയും ചെയ്തു. സുബേദാർ മേജർ രജീന്ദർ സിങ്ങാണ് ബാൻഡ് അവതരിപ്പിച്ചത്.
വിവിധ സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ ഏറ്റു വാങ്ങിയ പ്രധാനമന്ത്രി നിലവിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രസംഗിക്കുകയാണ്. 78 വർഷം മുമ്പ് ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുവാൻ ആദിവാസികളും സ്ത്രീകളും അടക്കം വിവിധ വിഭാഗങ്ങളുടെ പങ്ക് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടന്ന പ്രസംഗത്തിൽ തുറന്നു പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിൽ 40 കോടി ജനങ്ങൾ നമുക്ക് സ്വാതന്ത്രം നേടി തന്നു, അന്നത്തെ 40 കോടിക്ക് പകരം ഇന്ന് 140 കോടി ജനസംഖ്യ നമുക്കുണ്ട്. അന്ന് 40 കോടി ജനങ്ങൾ വിചാരിച്ചപ്പോൾ ലോകശക്തിയെ ഇവിടെ നിന്നും പുറത്താക്കാൻ നമുക്ക് സാധിച്ചു, ഇന്ന് 140 കോടി ജനങ്ങൾ ഒത്തൊരുമിച്ച് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഭാരതത്തെ സമൃദ്ധിയിലേക്ക് നയിക്കുവാനും നമുക്ക് കഴിയും. പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷത്തെ ആഘോഷത്തോട് കൂടെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇത് പതിനൊന്നാം തവണയാണ് . ജവഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഈ നാഴികക്കല്ല് കൈവരിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇതോടെ മോദി .
Discussion about this post