ന്യൂഡൽഹി: വെല്ലുവിളികളെ താൻ ഭയപ്പെടുന്നില്ലെന്നും താൻ ജീവിക്കുന്നത് തന്നെ എന്റെ രാജ്യത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തു വെല്ലുവിളികളെയും നമ്മൾ ഒന്നിച്ച് നിന്ന് തന്നെ നേരിടും എന്ന് അദ്ദേഹം പറഞ്ഞു. 2047 ഓട് കൂടി വികസിത ഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ കഠിനമായി അധ്വാനിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള വലിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോൾ നമ്മുടെ യുവാക്കൾക്ക് നിരവധി വഴികൾ തുറന്നിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് സുവർണ്ണകാലഘട്ടമാണ്. നമ്മൾ ഈ അവസരം വിട്ടുകളയരുത്. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം നമ്മൾ കൈവരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ പരിഷ്‌കാരങ്ങൾ പ്രശംസയ്ക്ക് വേണ്ടിയല്ല, അത് രാജ്യത്തെ ശക്തമാക്കുന്നതിന് വേണ്ടിയുള്ളതാണ്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ കർഷകർ ,സൈനികർ ,യുവാക്കൾ ,എന്നിവർ വളരെ യധികം പ്രയത്‌നിച്ചു. അവരുടെ സമർപ്പണം നമ്മൾ എടുത്ത് തന്നെ പറയേണ്ടത് തന്നെയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നമ്മൾ എല്ലാ മേഖലയിലും ആത്മനിർഭർ ആകണം. ഇന്ത്യക്കാരുടെ നിശ്ചയദാർഢ്യമാണ് എന്റെ ദൃഢനിശ്ചയത്തെ നയിക്കുന്നത് .ജനങ്ങളാണ് എന്റെ ബലം എന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post