നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ എല്ലാവരും ഇത് കളിക്കാറുണ്ട്. എന്നാൽ നമ്മുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് നമുക്ക് തന്നെ മനസിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കൊണ്ട് കഴിയും ഇത് എങ്ങിനെയെന്നല്ലേ?. നമുക്ക് നോക്കാം.
ഈ ചിത്രത്തിലേക്ക് നിങ്ങളൊന്ന് നോക്കൂ. ഇതിൽ രണ്ട് വസ്തുക്കളാണ് നിങ്ങൾക്ക് കാണാൻ കഴിയുക. ചിലർച്ച് പൂച്ചയെ ആകും ഈ ചിത്രത്തിൽ കാണാൻ കഴിയുക. എന്നാൽ മറ്റ് ചിലർക്ക് ആകട്ടെ ചെരിപ്പും. എന്തുകൊണ്ടാണ് ഇങ്ങിനെയല്ലെ?. ഈ ചിത്രത്തിൽ നാം കാണുന്നതും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇതിന് കാരണം.
ഈ ചിത്രത്തിൽ ചെരിപ്പാണ് ആദ്യം കാണുന്നത് എങ്കിൽ വളരെ കാര്യശേഷിയും ഉത്സാഹവും ഉള്ളവരാണ് നിങ്ങൾ എന്നാണ് അർത്ഥം. സ്വന്തം ആഗ്രഹത്തെ കയ്യെത്തി പിടിയ്ക്കാൻ അശ്രാന്തം പരിശ്രമിക്കും. എന്നാൽ ഇതിനിടെ വിശ്രമം വേണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർ ആകും നിങ്ങൾ. ആളുകളുമായി അടുത്തിടപഴകാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കും. വെല്ലുവിളികളെ ശുഭാപ്തി വിശ്വാസത്തോടെ തരണം ചെയ്യുന്നവർ ആയിരിക്കും ഇക്കൂട്ടർ.
ഇനി പൂച്ചയെ ആണ് കാണുന്നത് എങ്കിൽ നിങ്ങൾ വളരെ ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്നവരാണ് എന്നാണ് അതിന്റെ അർത്ഥം. ചെറിയ കാര്യങ്ങളിൽ പോലും വലിയ കൗതുകം കാണുന്നവരായിരിക്കും ഇക്കൂട്ടർ. അതുകൊണ്ട് തന്നെ നല്ല അറിവുള്ളവരും ആയിരിക്കും. വിശ്വാസിക്കാവുന്ന ഇക്കൂട്ടരെ ആശ്രയിക്കാൻ നിരവധി പേരായിരിക്കും ഉണ്ടാകുക. നമ്മളോട് തെറ്റ് ചെയ്യുന്ന ആളുകളെ ക്ഷമിച്ച് വിടാൻ മനസ് കാണിക്കും. എല്ലായ്‌പ്പോഴും മറ്റുള്ളവരെ കേൾക്കാൻ ക്ഷമ കാണിക്കുന്ന ഇക്കൂട്ടർ മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ചിന്തിക്കുന്നതിലും അവരുടെ മാനസികാവസ്ഥ മനസിലാക്കുനനതിലും മിടുക്കരായിരിക്കും.
Discussion about this post