ദിസ്പൂർ: കർഷകരുടെ നമ്പർ വൺ ശത്രു , ബുദ്ധിയിൽ കേമൻ ; ഇവൻ അസമിൽ വിഐപിയാണ് ; വേറെ ആരുമല്ല…എന്തും മണത്തറിയും …… ബുദ്ധിയിലും മുന്നിൽ…… കർഷകരുടെ നമ്പർ വൺ ശത്രു…. ഇങ്ങനെയാണ് സാധാരണയായി കാട്ടു പന്നികൾ അറിയപ്പെടുന്നത്. ഇരുണ്ട ചാരനിറമാർന്ന ഉടലാണ് കാട്ടുപന്നിയുടേത്. കൂർത്ത വായ്ഭാഗം , കനം കുറഞ്ഞ കാലുകൾ നേർത്ത വാൽ എന്നിവയാണ് കാട്ടുപന്നികളുടെ പ്രത്യേകത. രണ്ടര അടി വരെ ശരാശരി ഉയരമുള്ള കാട്ടുപന്നികളുടെ ഭാരം 30 മുതൽ 50 കിലോഗ്രാം വരെയാണ്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ഇവ ശരാശരി അഞ്ചു കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു. എന്നാൽ ഏറ്റവും ചെറിയ കാട്ടുപന്നികൾ ഉള്ളത് ഇന്ത്യയിലാണെന്ന് നിങ്ങൾക്ക് അറിയാമോ… ?
വെറും മുന്നുകിലോ ഭാരം മാത്രം വരുന്ന പന്നികൾ. 50 സെന്റിമീറ്റർ വരെ മാത്രം നീളം . എട്ടിഞ്ചോളം പൊക്കം. ഇവയുടെ പേരാണ് പിഗ്മി ഹോഗ് . മലയാളത്തിൽ ഇവയെ കുഞ്ഞൻ കാട്ടുപന്നികൾ എന്നും അറിയപ്പെടുന്നു. എന്നാൽ ഇവ ഇപ്പോൾ കാണപ്പെടുന്നത് അസമിൽ മാത്രമാണ് . അതും മുന്നൂറിൽ താഴെ മാത്രമാണ് ഇവ അവശേഷിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഇവ എന്നാണ് യുഎൻ വിലയിരുത്തുന്നത്.
ഇവ ജീവിക്കാൻ ആഗ്രഹിക്കുന്നത് ഈർപ്പമുള്ളതും പുൽമേടുകളിലാണ്. ഒരു കാലത്ത് ഇവ ഇന്ത്യയിലും നേപ്പാളിലും ഹിമാലയൻ മേഖലകളിൽ എല്ലാം കൂറെ യധികം ഉണ്ടായിരുന്നത്രേ. എന്നാൽ ഇപ്പോ ഇവയെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. അതിന് അർത്ഥം പുൽമേടുകൾ നശിക്കുകയാണ് എന്നതാണ്. ഏതായാലും വംശനാശത്തിലേക്ക് കൂപ്പുകുത്തിയ ഒരു അപൂർവ ജീവിവർഗം ശാസ്ത്രജ്ഞരുടെയും സന്നദ്ധസേവകരുടെയും ഇടപെടൽ മൂലം തിരികെയെത്തുന്നതിന്റെ കാഴ്ചയാണ് അസമിൽ കാണുന്നത്.
Discussion about this post