ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും ജീവിതകാലം മുഴുവന്‍ ഇന്ത്യയില്‍ കഴിയാനാണ് ആഗ്രഹമെന്നും ബോളിവുഡ് നടി കത്രീന കൈഫ്. ഫീറ്റൂര് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയ്ക്കിടെയായിരുന്നു കത്രീന തന്റെ നിലപാട് വ്യക്തമാക്കിയത്.
അസഹിഷ്ണുത വിവാദത്തെക്കുറിച്ച് കൂടുതലൊന്നും എനിയ്ക്കറിയില്ല, പക്ഷേ ഇന്ത്യ സഹിഷ്ണുതയുള്ള രാജ്യമാണ്. ഇന്ത്യയില്‍ വന്നപ്പോള്‍ വീട്ടില്‍ മടങ്ങിയെത്തിയതുപോലെയാണ് തോന്നിയത്. ഇവിടുള്ള സൗഹാര്‍ദ്ദം മറ്റെങ്ങും ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
നേരത്തെ ഇന്ത്യയില്‍ അസിഷ്ണുതയുണ്ടെന്ന് ബോളിവുഡ് താരങ്ങളായ അമിര്‍ ഖാനും ഷാറൂഖ് ഖാനും അഭിപ്രായപ്പെട്ടിരുന്നു. ഇത് വിവാദമാകുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.
Discussion about this post