ന്യൂയോർക്ക്: നവജാത ശിശുക്കൾ തുടർച്ചയായി മരിച്ചതിന് പിന്നാലെ ചിലയിനം തൊട്ടിലുകളും കുഞ്ഞുങ്ങളുടെ കിടക്കകളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. അമേരിക്കയിലെ ഫെഡറൽ സുരക്ഷാ റെഗുലേറ്റർ ആണ് മുന്നറിയിപ്പ് നൽകിയത്. ആറ് നവജാത ശിശുക്കളാണ് ശ്വാസ തടസം മൂലം തുടർച്ചയായി കൊല്ലപ്പെട്ടത്. മാമി ബേബി, യൂക്ക, കോസി നേഷൻ, െൈഹഹൂഡ്ത്ത്, ഡിഎച്ച്ഇസ്ഡ്, എന്നീ ബേബി ബ്രാൻഡുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയത്.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് മുതൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ബേബി ലോഞ്ചറുകളിൽ മരിച്ചതെന്ന് യുഎസ് ഉപഭോകതൃ ഉത്പ്പന്ന സുരക്ഷാ കമ്മീഷൻ വ്യക്തമാക്കി. ഫെഡറൽ സുരക്ഷാ റെഗുലേറ്ററിന്റെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു ഈ ഉത്പന്നങ്ങളുടെ നിർമാണം. ഇവയുടെ ചില ഉത്പ്പന്നങ്ങൾക്ക് മതിയായ ബലം ഇല്ലെന്നും ഈ ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് കുഞ്ഞുങ്ങൾക്ക് ശ്വാസം മുട്ടലുണ്ടാക്കാൻ കാരണമെന്നും യുഎസ് ഉപഭോകതൃ ഉത്പ്പന്ന സുരക്ഷാ കമ്മീഷൻ വ്യക്തമാക്കുന്നു.
നിലവാര തകർച്ചയുള്ള ഇത്തരം ഉത്പ്പന്നങ്ങളെ വിപണിയിൽ നിന്നും പിൻവലിക്കണമെന്ന് യുഎസ് ഉപഭോകതൃ ഉത്പ്പന്ന സുരക്ഷാ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.












Discussion about this post