ജോലിക്കായി ജർമനിയിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി പുറത്ത് വരുന്നത് സന്തോഷവാർത്ത. ഇന്ത്യ വിദഗ്ദ തൊഴിലാളികൾക്കുള്ള ദീർഘകാലത്തേക്കുള്ള വിസ പ്രൊസസ് ചെയ്യാനുള്ള സമയം കുറച്ചു. ഒനപത് മാസത്തിൽ നിന്നും രണ്ടാഴ്ച്ചയായി ആണ് കാലാവധി കുറച്ചിരിക്കുന്നത്. ജർമനിക്ക് വൈദഗ്ദ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ അപേക്ഷകരുടെ കാത്തിരിപ്പ് കുറയ്ക്കുകയാണെന്നും ജർമനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിനെ ഉദ്ധരിച്ച് ഷെങ്കർ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
2023ൽ ജർമനിയിൽ ഏകദേശം 570,000 ജോലി ഒഴിവുകൾ ഉണ്ടായിരുന്നുവെന്ന് ജർമൻ ഇക്കണോമിക്ക് ഇൻസ്റ്റിട്യൂട്ടിന്റെ കണക്കുകൾ പറയുന്നു. എന്നാൽ, വിസ നടപടികൾ വൈകുന്നതിനാൽ, ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ചവരുടെ പരിശീലന കാലയളവും നീളുന്നു. ഇതോടൊപ്പം ജർമനിയിൽ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികൾ തങ്ങളുടെ വിദഗ്ധ തൊഴിലാളികളെ രാജ്യത്ത് എത്തിക്കാന വേഗത്തിലുള്ള വിസ നടപടികൾ ആവശ്യപ്പെട്ടിരുന്നു. ഇതാണ് പുതിയ നടപടിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ഈ വർഷം ആദ്യ മാസം മുതൽ ജൂൺ വരെ 80,000 തൊഴിലുമായി ബന്ധപ്പെട്ട വിസകൾ ജർമനി അനുവദിച്ചിട്ടുണ്ടെന്ന് ഫെഡറൽ ഫോറിൻ ഓഫീസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post