കൊൽക്കത്ത: വെള്ളിയാഴ്ച ഡ്യൂട്ടിയിലിരിക്കെ ഏഴുമണിക്കൂറോളം തന്റെ മകളെ ഹോസ്പിറ്റലിൽ ആരും അന്വേഷിച്ചിട്ടില്ല എന്നതിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാളിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്.
തൻ്റെ മകൾക്ക് ഔട്ട്‌പേഷ്യൻ്റ് വിഭാഗത്തിൽ (ഒപിഡി) ആയിരിന്നു ഡ്യൂട്ടി. രാവിലെ 8.10 ഓടെ വീട്ടിൽ നിന്നിറങ്ങിയെന്നും രാത്രി 11.15 ഓടെയാണ് അമ്മയോട് അവസാനമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡ്യൂട്ടിയിൽ ഉള്ള ഒരു ഡോക്ടറായിരുന്നിട്ടും പുലർച്ചെ 3 മണി മുതൽ 10 മണി വരെ ആരും അവളെ അന്വേഷിച്ചിട്ടില്ല എന്നതാണ് ആശങ്കാജനകമായ കാര്യം. എൻ്റെ മകൾ മരിച്ചപ്പോൾ, എണ്ണമറ്റ ആളുകൾ ഇപ്പോൾ എന്നെ പിന്തുണയ്ക്കുന്നു. അവൾ കോളേജിൽ പ്രശ്നങ്ങൾ നേരിട്ടു എന്ന് ഉറപ്പാണ് , ഡിപ്പാർട്ട്മെൻ്റ് മുഴുവൻ സംശയത്തിലാണ്. പ്രതിഷേധിക്കുന്നവരെ ഞാൻ പിന്തുണയ്ക്കുകയും സിബിഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post