ബത്തേരി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന പന്നിയിറച്ചി ചാലഞ്ചിനെതിരെ സമസ്ത. ചലഞ്ചില്‍ ഒളിച്ച് കടത്തുന്നത് മത നിന്ദയാണെന്നാണ് സമസ്തയുടെ ആരോപണം.സമസ്ത നേതാവായ നാസര്‍ ഫൈസി കൂടത്തായി ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പന്നിയിറച്ചി വില്‍പ്പനയിലൂടെ മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസമാണ് നടപ്പാകുന്നത് വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് ഡിവൈഎഫ്ഐ കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണെന്ന് നാസര്‍ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി.
അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ ന്യായം ” അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ലന്നും നാസര്‍ ഫൈസി പറഞ്ഞു
Discussion about this post