ചെന്നൈ: പ്രശസ്ത ഗായിക പി സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടർന്ന് ശനിയാഴ്ച്ച രാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ ആൾവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് പി സുശീല.
നലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗങ്ങൾ അവർക്ക് ഉണ്ടായിരുന്നതായാണ് വിവരം.
Discussion about this post