തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവ്വൻ യേശുദാസ് കേരളത്തിലേക്ക്. ഉടൻ തന്നെ അദ്ദേഹം അമേരിക്കയിൽ നിന്നും കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം അമേരിക്കയിലാണ് ഉള്ളത്.
സൂര്യഫെസ്റ്റിവലിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. ഇതിന് ശേഷം തുടർന്നുള്ള സംഗീത പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. യേശുദാസിന്റെ വരവിനെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തിയാണ് അറിയിച്ചത്. ചെന്നൈയിലെ മാർഗഴി ഫെസ്റ്റിൽ ഉൾപ്പെടെയാണ് യേശുദാസ് കച്ചേരി അവതരിപ്പിക്കുക.
2019 ലായിരുന്നു യേശുദാസ് അമേരിക്കയിലേക്ക് പോയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹം അമേരിക്കയിലേക്ക് പോയത്. ഇതോടെ സൂര്യഫെസ്റ്റിവൽ ഉൾപ്പെടെയുള്ള പതിവ് പരിപാടികൾ അദ്ദേഹത്തിന്റെ അഭാവത്തിൽ നടന്നു. യേശുദാസിന്റെ കൂടി നേതൃത്വത്തിൽ 47 വർഷം മുൻപാണ് സൂര്യ ഫെസ്റ്റിവൽ ആരംഭിച്ചത്. കഴിഞ്ഞ നാല് വർഷം ഒഴികെ ബാക്കിയെല്ലാ വർഷങ്ങളിലും അദ്ദേഹം മുടങ്ങാതെ പങ്കെടുത്തിട്ടുണ്ട്.
അതേസമയം അമേരിക്കയിൽ ആയിരുന്നുവെങ്കിലും അദ്ദേഹം സംഗീത പരിപാടികളിൽ സജീവം ആയിരുന്നു. അമേരിക്കയിൽ നിരവധി പരിപാടികളിൽ ആണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്.













Discussion about this post