ലണ്ടൻ: എയർ ഇന്ത്യ ക്യാബിൻ ക്രൂവിനെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. അജ്ഞാതനായ ഒരാൾ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറുകയായിരുന്നു. നലവിളി കേട്ട് എത്തിയ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന മറ്റ് ജീവനക്കാരാണ് യുവതിയെ രക്ഷിച്ചത്.
പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ മുറിയിലെത്തിയത്. ശബ്ദം കേട്ട് മുറിയിൽ കിടന്ന് ഉറങ്ങിയിരുന്ന യുവതി എഴുന്നേറ്റ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഹാങ്ങർ കൊണ്ട് യുവതിയെ അടിച്ച് താഴെയിട്ട് തറയിലൂടെ വലിച്ചിഴക്കുകയായിരുന്നു.
എയർ ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തുടർന്ന് ആവശ്യമായ കൗൺസിലിംഗുകൾ നൽകിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി എയർ ഇന്ത്യ രംഗത്ത് വന്നിരുന്നു. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക് കൂടഒതൽ പരിഗണന നൽകുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post