കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കാർ ഹോസ്പിറ്റലിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് തുറന്നു പറഞ്ഞ് ഇരയുടെ ‘അമ്മ.
“വാർത്ത അറിഞ്ഞയുടൻ അവളെ കാണാൻ ഞങ്ങൾ ശ്രമിച്ചു , എന്നാൽ 3 മണി വരെ ഞങ്ങൾക്ക് വരെ പ്രവേശനം നിഷേധിച്ചു. “ഞങ്ങൾ അവിടെ എത്തിയപ്പോൾ അവളെ കാണാൻ ഞങ്ങളെ അനുവദിച്ചില്ല, 3 മണിക്ക് മാത്രം അവളെ കാണാൻ അനുവദിച്ചു. അവളുടെ പാൻ്റ് തുറന്നിരുന്നു, അവളുടെ ദേഹത്ത് ഒരു തുണി മാത്രം. അവളുടെ കൈ ഒടിഞ്ഞ അവസ്ഥയിലായിരുന്നു , അവളുടെ കണ്ണിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു,” .
ഒറ്റ നോട്ടത്തിൽ തന്നെ മകളെ ആരോ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിരുന്നു. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഞാൻ അവരോട് പറഞ്ഞു.
പ്രതിഷേധം തടയാനാണ് മുഖ്യമന്ത്രി മമതാ ബാനർജി ശ്രമിക്കുന്നത്, ഇന്ന് അവർ ഇവിടെ 144 ആം വകുപ്പ് പ്രഖ്യാപിച്ചു ജനങ്ങളുടെ പ്രതിഷേധം തടയുകയായിരുന്നു അവരുടെ ലക്‌ഷ്യം. ഒരു ദിവസം കൊണ്ട് പ്രതികളെ പിടിക്കുമെന്നാണ് അവർ പറയുന്നത്, എന്നാൽ ഒന്നും സംഭവിക്കുന്നില്ല.
ഞങ്ങളുടെ മകളെ ഡോക്ടറാക്കാൻ ഞങ്ങൾ വളരെയധികം പരിശ്രമിച്ചു, പക്ഷേ അവൾ കൊല്ലപ്പെട്ടു, ”അവർ കൂട്ടിച്ചേർത്തു. അതേസമയ എത്രയും പെട്ടെന്ന് കേസ് ഒതുക്കി തീർക്കാനാണ് ബന്ധപ്പെട്ടവരും പോലീസും ശ്രമിച്ചത്. എത്രയും വേഗം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം അവിടെ നിന്നും കടത്താനായിരിന്നു അവരുടെ ശ്രമം .സംഭവത്തിന് മുഴുവൻ വകുപ്പും ഉത്തരവാദികളാണെന്ന് ഉറപ്പാണ്. പോലീസ് ഒരു തരത്തിലും അവരുടെ ജോലി ചെയ്തില്ല
Discussion about this post