കോട്ടയം: ഭാര്യയുമായി വഴക്കുണ്ടാക്കിയെന്ന് പറഞ്ഞ് വിവാഹമേ കഴിച്ചിട്ടില്ലാത്ത ആളെ പൊലീസ് അടിച്ചതായി പരാതി. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ് തന്നെ അടിച്ചതെന്ന പരാതിയുമായി അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ എം മാത്യു (48) ആണ് രംഗത്ത് വന്നത്.
ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം നടന്നത്. രോഗിയായ അമ്മക്ക് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് ജീപ്പ് സമീപത്തായി നിർത്തുകയും തുടർന്ന് പുറത്തിറങ്ങിയ എഎസ്ഐ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് മാത്യു വ്യക്തമാക്കുന്നത്.
താൻ കല്യാണം കഴിച്ചിട്ടില്ലെന്നും ഡിവെെഎസ്പിയുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പൊലീസ് തന്നെ പരിഹസിച്ചുവെന്നും മാത്യു ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പരിക്കേറ്റ മാത്യു കോട്ടയം ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നത് സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിരുന്നു ഇത് അന്വേഷിക്കാനെത്തിയ പൊലീസ് ആരാണ് എന്താണ് എന്നൊന്നും ഉറപ്പിക്കാതെ ആളുമാറി മാത്യുവിനെ മർദ്ധിക്കുകയായിരിന്നു എന്നാണ് കരുതുന്നത്.
Discussion about this post