ഇലക്ട്രിക് വാഹനങ്ങൾക്ക് കരുത്തേകാൻ പ്രമുഖ ഇലക്‌ട്രോണിക് ഭീമനായ സാംസങ് എത്തുന്നു. ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന പ്രഖ്യാപനമാണ് കൊറിയൻ കമ്പനിയായ സാംസങ് നടത്തിയിരിക്കുന്നത്. കമ്പനി അടുത്തിടെ സിയോളിൽ നടന്ന എസ്എൻഇ ബാറ്ററി ഡേ 2024 എക്‌സ്‌പോയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അവതരിപ്പിച്ച ബാറ്ററി കണ്ട് ഓട്ടോ മേഖലയൊട്ടാകെ ഞെട്ടിയിരിക്കുകയാണ്.
വെറും 9 മിനിറ്റ് ചാർജിൽ 965 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ആണ് പുതിയ സോളിഡ് – സ്റ്റേറ്റ് ബാറ്ററി ഇലക്‌ട്രോണിക് വാഹന മേഖലയുടെ തലവര തന്നെ മാറ്റി മറിയ്ക്കാവുന്ന വമ്പൻ കണ്ടുപിടുത്തമാണെന്നത് ഉറപ്പാണ്. 20 വർഷത്തെ വാറണ്ടിയാണ് ഈ ബാറ്ററികൾക്ക് സാംസങ് നൽകുന്നത്. 480kw മുതൽ 600kw വരെയുള്ള ചാർജർ ആണ് ഇതിന്റെ ചാർജിംഗിന് ആവശ്യമായി ഉള്ളത്.
ഖര ഇലക്‌ട്രോലൈറ്റുകൾ ഉപയോഗിച്ച് രാസ ഊർജം സംഭരിച്ച് അതിനെ വൈദ്യുതോർജമാക്കി മാറ്റുകയും ചെയ്യുന്ന ഉപകരണമാണ് സോളിഡ് – സ്റ്റേറ്റ് ബാറ്ററി. ഇക്കാലത്ത് ഭൂരിപക്ഷം വാഹനങ്ങളും ലിഥിയം – അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. കാഥോഡിനും ആനോഡിനും ഇടയിൽ നീങ്ങാൻ ദ്രാവക ഇലക്‌ട്രോലൈറ്റ് ലായനി ആണ് ഉപയോഗിക്കുന്നത്. എന്നാൽ, സാംസ്ങ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ബാറ്ററിയിൽ ദ്രാവക ഇലക്‌ട്രോലൈറ്റ് ലായനിക്ക് പകരം, സോളിഡ് രൂപം ഇപയോഗിക്കുന്നത്.
സാംസങ് ബാറ്ററികളിൽ ഖര വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ തന്നെ ഇവയ്ക്ക് ഭാരവും വലിപ്പവും കുറവായിരിക്കും. ദ്രാവകങ്ങളുടെ നീക്കം ഇവയിൽ ഇല്ലാത്തതിനാൽ, ഇവ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എത്ര ബജറ്റിലായിരിക്കും ഇവ ലഭ്യമാക്കുക എന്ന കാര്യത്തിൽ ഇതുവരെ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
Discussion about this post