ഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാസാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാനസലര്മാരുടെ യോഗം വിളിച്ചു. ഈ മാസം 18 ന് ചേരുന്ന യോഗത്തില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നേരിടുന്ന വിവേചനം പ്രധാന ചര്‍ച്ചയാവും.
46 കേന്ദ്ര സര്‍വ്വകളാശാലകളിലെ വിസിമാര്‍ മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിനെത്തും. സാമൂഹ്യമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിഷയങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ക്യാംപസുകളില്‍ സമത്വം ഉറപ്പാക്കാന്‍ നേരത്തെ യുജിസി ചില നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇവ നടപ്പാക്കുന്നതിനുള്ള വഴികള്‍ യോഗം ആലോചിക്കും. സംവരണം ഉണ്ടായിട്ടു പോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിന്റെ കാരണങ്ങളും യോഗം ചര്‍ച്ച ചെയ്യും. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാറിനെതിരെയും വിമര്‍ശനമുണ്ടായി.
Discussion about this post