ചെന്നൈ: കലൈഞ്ജർ ശതാബ്ദി സ്മാരക നാണയം പുറത്തിറക്കിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ പ്രശംസ കൊണ്ട് ചൊരിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കഴിഞ്ഞ ദിവസമാണ് സ്റ്റാലിനെയും അദ്ദേഹത്തിന്റെ പിതാവ് കലൈഞ്ജർ കരുണാനിധിയെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചത്.
മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെ രാജ്‌നാഥ് സിംഗ് പുകഴ്ത്തിയ രീതിയിൽ തന്റെ പാർട്ടിക്കാർ പോലും ഇതുവരെ കരുണാനിധിയെ പുകഴ്ത്തിയിട്ടില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
സന്തോഷം കൊണ്ട് ഇന്നലെ ഞാൻ ഉറങ്ങിയില്ല. നമ്മുടെ നേതാവ് കരുണാനിധിയെക്കുറിച്ച് നമ്മുടെ ഡിഎംകെക്കാർ പോലും പറയാത്ത വിധത്തിലാണ് രാജ്‌നാഥ് സിംഗ് സംസാരിച്ചത്,” സ്റ്റാലിൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അതേസമയം ബി ജെ പി യും ഡി എം കെ യും തമ്മിൽ രഹസ്യധാരണയിൽ എത്തിയിട്ടുണ്ടെന്ന് എ ഐ ഡി എം കെ നേതാവ് എടപ്പാടി പളനിസാമി ആരോപിച്ചു. എന്നാൽ അത്തരത്തിലൊരു ധാരണയും ഇല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. 2024 ലോക് സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ വേളയിൽ, എം കെ സ്റ്റാലിനെയും ഡി എം കെ യെയും ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് അമിത് ഷാ ക്ഷണിച്ചിരുന്നു.
Discussion about this post