ന്യൂഡല്‍ഹി: ലോകമെമ്പാടും മങ്കി പോക്സ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങി കേന്ദ്രം. മങ്കി പോക്സിനെ ആഗോള ആരോഗ്യ എമർജൻസി ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശുപത്രികള്‍, വിമാനത്താവളങ്ങൾ എന്നിവര്‍ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ള വ്യക്തികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഇത്തരം വ്യക്തികളില്‍ ആർടി-പിസിആർ, നാസൽ സ്വാബ് എന്നിവ നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ലോകത്തെ 116 രാജ്യങ്ങളിൽ ആണ് ഇതുവരെ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ആദ്യമായി 2022 ജൂലൈ 14 നാണ് കേരളത്തിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തത്. . യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടർന്ന് ഇയാൾ രോഗമുക്തി നേടിയിരുന്നു.
മുൻപ് കെനിയയിൽ കണ്ടെത്തിയ മങ്കിപോക്സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാൾ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവിൽ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
Discussion about this post