ചെന്നൈ:അഴുക്കുചാലില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ് നടിയായ ശശിരേഖയുടേതെന്ന് പോലീസ് .സംഭവവുമായി ബന്ധപ്പെട്ട് ശശിരേഖയുടെ ഭര്‍ത്താവ് രമേഷ് ശങ്കറും കാമുകി ലാഖിയയെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘കുടിക്കാമാട്ടേന്‍’ സിനിമയില്‍ പ്രധാനവേഷം അഭിനയിച്ച ശശിരേഖയാണ്.
ഒരു മാസം മുന്‍പ് ചെന്നൈയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം നടി ശശിരേഖയുടേതാണെന്നു തിരിച്ചറിഞ്ഞു. മര്‍ദിച്ചശേഷം ശ്വാസംമുട്ടിച്ച് ശശിരേഖയെ കൊന്നശേഷം തല വെട്ടിമാറ്റുകയായിരുന്നു. മൃതദേഹം ചെന്നൈ രാമപുരം ഐടി പാര്ട്ടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തിലും തല കുണ്ട്രാത്തൂരിലെ കനാലിലും ഉപേക്ഷിച്ചതായി രമേഷ് ശങ്കര്‍ മൊഴിനല്‍കി.വിവാഹമോചിതയും എട്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ ഓഗസ്റ്റിലാണ് രമേഷ് വിവാഹംചെയ്തത്. മാസങ്ങള്‍ക്കുശേഷം ഇരുവരും മാനസികമായി അകലുകയും രമേഷ് താമസംമാറ്റുകയും ചെയ്തു. തുടര്‍ന്നാണ് ലാഖിയയുമായി പരിചയത്തിലായത്. രമേഷ് വിവാഹത്തട്ടിപ്പുകാരനാണെന്നും ഏഴാമതാണു തന്നെ വിവാഹംചെയ്തതെന്നും തന്റെ മകനെ തട്ടിക്കൊണ്ടുപോയെന്നും കാട്ടി കഴിഞ്ഞ നവംബറില്‍ ശശിരേഖ മടികാപ്പക്കം പോലീസില്‍ പരാതി നല്കി. ശല്യം തുടര്‍ന്നതോടെ താനും രമേശും ചേര്‍ന്ന് ശശിരേഖയെ തലക്കടിച്ചുകൊന്ന് തലയറുത്തുമാറ്റി വ്യത്യസ്തസ്ഥലങ്ങളില്‍ ഇടുകയായിരുന്നെന്ന് ലക്യ പൊലീസിനോട് സമ്മതിച്ചു.
Discussion about this post