ചെന്നൈ : കേരളത്തിലെ സിനിമാമേഖലയ്ക്കു സമാനമായി തമിഴ് സിനിമ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് നടി സനം ഷെട്ടി. എനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് നടി പറഞ്ഞു . ഈ വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിന് മുൻ കൈ എടുത്ത നടിമാർക്കും നന്ദി എന്ന് സനം വ്യക്തമാക്കി.
എനിക്കും പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യമായതോടെ സിനിമകൾ വേണ്ടെന്നു വച്ചു – സനം പറഞ്ഞു.
തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ വിശകലനം നടത്തണമെന്നും സനം ഷെട്ടി ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം ഒരുങ്ങുകയാണ്.
Discussion about this post