കൊൽക്കത്ത: ആർജി കാർ മുൻ പ്രിൻസിപ്പാലിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷ് ആശുപത്രിയിൽ പല നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നു എന്ന് സന്ദീപ് ഘോഷ് ആരോപിച്ചു.
വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സന്ദീപ് ഘോഷിനെ സസ്പെൻഡ് ചെയ്തിരുന്നു . അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ വിൽക്കുന്നതുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷ് ഏർപ്പെട്ടിട്ടുണ്ട് എന്ന് അക്തർ അലി പറഞ്ഞു. മാഫിയയിൽ കുറഞ്ഞ വിശേഷണമൊന്നും ഘോഷിന് നൽകാനില്ലെന്നും അദ്ദേഹത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും മുൻ സഹപ്രവർത്തകനായിരുന്ന അക്തർ അലി പറഞ്ഞിരുന്നു. ബയോമെഡിക്കൽ മാലിന്യ അഴിമതിയിൽ ഘോഷ് പങ്കാളിയാണ്. പരീക്ഷയിൽ തോൽപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളിൽ നിന്നും ഘോഷ് പണം കൈപ്പറ്റുമായിരുന്നു. കോൺട്രാക്ടർമാരിൽ നിന്നും കമ്മീഷൻ വാങ്ങുന്നതും പതിവായിരുന്നുവെന്നും അലി പറഞ്ഞു.
സംസ്ഥാന വിജിലൻസ് കമ്മീഷനുമുമ്പാകെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഘോഷിനെതിരായ അന്വേഷണ സമിതിയിൽ താനും ഉണ്ടായിരുന്നുവെന്നും അക്തർ അലി പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുൻ പ്രിൻസിപ്പലിനെതിരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആശുപത്രിയിൽ നടക്കുന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സർക്കാരിനുൾപ്പെടെ പരാതി നൽകിയിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ലെന്നും അലി ചൂണ്ടിക്കാട്ടി.
Discussion about this post