ബംഗളൂരു: ബോളിവുഡ് സിനമകളെ കുറിച്ച് രൂക്ഷവിമർശനം ഉന്നയിച്ച് കന്നഡ താരം ഋഷഭ് ഷെട്ടി. ബോളിവുഡ് സിനിമകൾ ഇന്ത്യയെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വിമർശനം. ലാഫിംഗ് ബുദ്ധ എന്ന കന്നഡ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം ഋഷഭ് ഷെട്ടിയുടെ പരാമർശം ഇതനോടകം വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമകൾ, പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾ ഇന്ത്യയെ എപ്പോഴും മോശമായി ചിത്രീകരിക്കുന്നു. കലാപരമായ സിനിമകൾ എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രങ്ങൾ അന്താരാഷ്ട്ര പരിപാടികളിൽ പ്രദർശിക്കപ്പെടുകയും പ്രത്യേകം ശ്രദ്ധ നേടുകയും ചെയ്യുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയും തന്റെ സംസ്ഥാനവും ഭാഷയുമെല്ലാം അഭിമാനത്തിന്റെ ഉറവിങ്ങളാണ്. അതിനെയെല്ലാം പോസിറ്റ്‌വ് ആയി ലോകത്തിന് മുൻപിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാമർശം വൈറലായതോടെ, നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്ത് വരുന്നത്. ഇതുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം താരങ്ങളെയും താൻ ഹിപ്പോക്രൈറ്റുകളെന്ന് വിളിക്കുന്നതെന്നായിരുന്നു ഒരാളുടെ വിമർശനം. അവരുടെ ഭാഷയെ മാത്രമാണ് അവർ പരിഗണിക്കുന്നതെന്നും അദ്ദേഹം കമന്റ് ചെയ്തു. ലഗാൻ, മദർ ഇന്ത്യ തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ തോതിൽ നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. അവയൊന്നും ഒരിക്കലും ഇന്ത്യയെ ഇകഴ്ത്തുന്നതല്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഒരു ഏവറേജ് നടനാണ് ഋഷഭ് എന്നും പലരും അഭിപ്രായപ്പെട്ടു.
Discussion about this post