മുംബൈ: വിമാനടിക്കറ്റിന്റെ കൂടെ ഇൻഡിഗോ കമ്പനി ക്യൂട്ട് ചാർജ് ഈടാക്കിയതായി യാത്രക്കാരന്റെ പരാതി. ഇൻഡിഗോ എയർലൈനിൽ യാത്ര ചെയ്ത അഭിഭാഷകൻ ടിക്കറ്റിന്റെ ചിത്രമടക്കം ട്വിറ്ററിൽ പങ്കുവച്ചതോടെ എന്താണ് ക്യൂട്ട് ചാർജ് എന്നതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നിറയുന്നത്.
ശ്രയാൻഷ് സിങ്ങെന്ന എക്‌സ് ഉപഭോക്താവാണ് ഒരു പോസ്റ്റിലൂടെ ഇൻഡിഗോ 50 രൂപ ക്യൂട്ട് ഫീയായി ഈടാക്കിയെന്ന് ആരോപിച്ചത്. യാത്രക്കാർ ക്യൂട്ടായതിനാണോ അതോ വിമാനം ക്യൂട്ടാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനാണോ ഈ ഫീസെന്നായിരുന്നു ടിക്കറ്റ് നിരക്കിന്റെ വിശദാശംങ്ങൾ പഹ്കുവച്ച് അഭിഭാഷകൻ പറഞ്ത്.
ക്യൂട്ട് ചാർജിന് പുറമെ വിമാനക്കമ്പനി വാങ്ങുന്ന യൂസർ ഡെവലപ്പ്‌മെന്റ് ഫീയെയും ഏവിയേഷൻ സെക്യൂരിറ്റി ഫീസിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഇതൊക്കെ നിയമവിധേയമാണോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സംഭവം ചർച്ചയായതോടെ ക്യൂട്ട് ഫീയിൽ വിശദീകരണവുമായി ഇൻഡിഗോ കമ്പനി തന്നെ നേരിട്ട് രംഗത്തെത്തി.
ഈ ക്യൂട്ട് അല്ല തങ്ങളുദ്ദേിച്ചതെന്നും ഇത് കോമൺ യൂസർ ടെർമിനൽ എക്യുപ്‌മെന്റ് ചാർജ്ജാണെന്നും കമ്പനി വ്യക്തമാക്കി. വിമാനത്താവാളത്തിലെ മെറ്റൽ ഡിറ്റക്ടർ മെഷീനുകൾ, എസ്‌കലേറ്ററുകൾ തുടങ്ങി യാത്രക്കാർ വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന സേവനങ്ങൾക്കുള്ള നിരക്കാണെന്നും,യൂസർ ഡെവലപ്‌മെന്റ് ഫീസ് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനിം ഏവിയേഷൻ സെക്യൂരിറ്റി ഫീ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഇൻഡിഗോ യാത്രക്കാരിൽ നിന്നും ഈടാക്കുന്നതാണെന്നും സെക്ടറിനനുസരിച്ച് ഓരോ ഉപയോക്താവിൽ നിന്നും രാജ്യത്തെ വിമാനത്താവള ഓപ്പറേറ്റർമാർക്കാണ് ഇത് ഈടാക്കുന്നതെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
Discussion about this post