ചെന്നൈ: നമ്മുടെ തൊട്ട് അയൽ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വന്നത് 10 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം. മാത്രമല്ല ഈ കാലഘട്ടത്തിൽ 31 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
നിക്ഷേപകരെ ആകർഷിക്കുന്നതിനായി അടുത്തയാഴ്ച നടത്താനുദ്ദേശിക്കുന്ന അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി, സംസ്ഥാനത്ത് 1 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 68,773 കോടി രൂപയുടെ പദ്ധതികൾ സ്റ്റാലിൻ ബുധനാഴ്ച വെളിപ്പെടുത്തി.
തമിഴ്‌നാടിൻ്റെ വ്യാവസായിക വികസന ചരിത്രത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നമ്മുടെ സാമ്പത്തിക കഴിവ് ലോകത്തിന് മുന്നിൽ കാണിക്കാനുള്ള ദിനമാണിത് — തമിഴ്നാടിന് നല്ല ഭാവിയുണ്ടെന്ന് തിരിച്ചറിയാനുള്ള ദിവസമാണിത്,” തമിഴ്‌നാട് ഇൻവെസ്റ്റ്‌മെൻ്റ് കോൺക്ലേവ് ഉത്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ തൊട്ടടുത്ത് കേരളത്തിൽ വരുകയാണെങ്കിൽ, തിരുവനന്തപുരത്ത് കാട്ടാക്കടയിൽ മുൻ കെ എസ് ആർ ടി സി ജീവനക്കാരൻ കഴിഞ്ഞ ദിവസമായിരുന്നു സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തത്. മാസങ്ങളായി പെൻഷൻ തുക ലഭിക്കാത്ത കൊണ്ടുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് ഒരു ജീവിതകാലം മുഴുവൻ സർക്കാരിന് വേണ്ടി ജോലി ചെയ്ത ആ വ്യക്തിയുടെ ജീവനെടുത്തത്.
Discussion about this post