ഹരിയാന: ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദുഖമായിരിന്നു വിനേഷ് ഫോഗാട്ടിന്റെ മെഡൽ നഷ്ടം. നിശ്ചിത ഭാരത്തെക്കാൾ 100 ഗ്രാം അധികമായതിന്റെ പേരിൽ താരത്തിന് 50 കിലോഗ്രാം ഒളിമ്പിക്സ് മത്സരത്തിൽ അയോഗ്യത വരുകയായിരുന്നു.
വിനേഷിന് ഔദ്യോഗികമായി പാരീസ് ഗെയിംസിൽ മെഡലും ലഭിച്ചില്ലെങ്കിലും, ഒളിമ്പിക്സിലെ കരുത്തുറ്റ പ്രകടനം ഒരു ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ വിനീഷിന്റെ മൂല്യം ഉയരുകയായിരുന്നു.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച്, പാരീസ് ഗെയിംസിന് മുമ്പ് പരസ്യങ്ങൾക്കായി വിനേഷ് ഈടാക്കുന്ന പണവുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ എൻഡോഴ്‌സ്‌മെൻ്റ് തുക കുതിച്ചുയർന്നിരിക്കുകയാണ്.
2024 ഒളിമ്പിക്‌സിന് മുമ്പ് ഓരോ എൻഡോഴ്‌സ്‌മെൻ്റ് ഡീലിനും ഏകദേശം 25 ലക്ഷം രൂപ ഈടാക്കിയിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിനേഷ്, ഇപ്പോൾ 75 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് മേടിക്കുന്നത്. അതായത് മുമ്പുണ്ടായതിനേക്കാൾ നാലിരട്ടി. എന്തായാലും പാരീസ് ഒളിമ്പിക്സ്
വിനേഷിന് നഷ്ടങ്ങൾ മാത്രമല്ല ഉണ്ടായിരിക്കുന്നത്.
Discussion about this post