കാഞ്ഞങ്ങാട്: മദ്ധ്യകടത്ത് കേസ് വിചാരണയ്ക്കിടെ പോലീസ് കയ്യോടെ പിടിച്ച പ്രതിയെ വെറുതെ വിട്ട് കേസിലെ ഏഴാംസാക്ഷി പ്രതിയാക്കി കോടതി. പിന്നാലെ ശിക്ഷയും. ഹൊസ്ദുർഗ് സബ് കോടതിയിലാണ് സംഭവം.
പയ്യന്നൂർ ഏഴിലോട്ടെ പി.പി. ചന്ദ്രനെയാണ് സബ്ജഡ്ജി എം.സി. ബിജു കോടതി പിരിയുംവരെ തടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ഒന്നാം പ്രതി എൻ.വി. ഹരീഷ്‌കുമാറിനെയാണ് വെറുതേവിട്ടത്.
കാഞ്ഞങ്ങാട്: വിചാരണയ്ക്കിടെ കേസിലെ ഏഴാംസാക്ഷി പ്രതിയായി. പിന്നാലെ ശിക്ഷയും. ആദ്യം പ്രതിചേർത്തയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിടുകയും ചെയ്തു. ഹൊസ്ദുർഗ് സബ് കോടതിയിലാണ് സംഭവം.
പയ്യന്നൂർ സ്വദേശിയായ പി.പി. ചന്ദ്രനെയാണ് സബ്ജഡ്ജി എം.സി. ബിജു കോടതി പിരിയുംവരെ തടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ഒന്നാം പ്രതി എൻ.വി. ഹരീഷ്‌കുമാറിനെയാണ് വെറുതേവിട്ടത്.
വാഹനത്തിന്റെ ആർ.സി. ഉടമയാണ് ചന്ദ്രൻ. പിടിക്കപ്പെട്ടതിനെ തുടർന്ന് വാഹനം ഹരീഷിന് കൊടുത്തിട്ടില്ലെന്ന് ചന്ദ്രൻ മൊഴി നൽകി. ബന്ധുവാണ് ചന്ദ്രനെന്നും അതിനാലാണ് വാഹനമെടുത്തതെന്നും അതിൽ മദ്യം സൂക്ഷിച്ചത് അറിയില്ലെന്നുമായിരുന്നു ഹരീഷ്‌കുമാർ നൽകിയ മൊഴി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ കോടതി കേസിലെ സാക്ഷിയായ ചന്ദ്രനാണ് കുറ്റക്കാരനെന്ന് വിധിച്ചു.
വാഹനം കാണാതായപ്പോൾ പോലീസിൽ പരാതിപ്പെട്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പരാതി നൽകിയിട്ടില്ലെന്ന് മറുപടി പറഞ്ഞതോടെയാണ് ചന്ദ്രനാണ് കുറ്റക്കാരൻ എന്ന നിഗമനത്തിലേക്ക് കോടതി എത്തിയത്.
Discussion about this post