തിരുവനന്തപുരം : മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിന്തരമായി ലാന്റ് ചെയ്തു. സംഭവത്തെ തുടർന്ന് തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എഐസി 657 വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം പോലീസും ബോംബ് സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ 8.10 നായിരുന്നു ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്.
വ്യാഴാഴ്ച പുലർച്ചെ 5.45 നായിരുന്നു മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം പുറപ്പെട്ടിരുന്നത് . ബോംബ് ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു. തുർന്ന് അടിയന്തര ലാൻഡിങ്ങിന് നിർദ്ദേശം ലഭിക്കുകയായിരുന്നു. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Discussion about this post