ഈ മനുഷ്യൻ എവിടെയും ഹീറോയാണല്ലോ…. പുതിയ ചാനലുമായി യൂട്യൂബിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രിസ്റ്റിയനോ റൊണാൾഡോ. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് കുതിച്ചുയരുകയാണ് . ചാനൽ തുടങ്ങി വെറും 90 മിനിറ്റ് കൊണ്ട് റൊണാൾഡോ 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് നേടിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഒരു കോടി സബസ്‌ക്രൈബേഴ്‌സും.
എന്തായാലും താരത്തിന്റെ ചാനലിനെ ആദ്യ ദിവസം തന്നെ വൻ വരവേൽപ്പാണ് കിട്ടിയിരിക്കുന്നത്. ബുധനാഴ്ചയാണ് പോർച്ചുഗീസ് സൂപ്പർതാരം യുട്യൂബ് ചാനൽ ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 90 മിനിറ്റിനുള്ളിൽ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു. ആറു മണിക്കൂർ കഴിഞ്ഞപ്പോൾ ഇത് 60 ലക്ഷത്തിനു മുകളിലായി. പിന്നാലെ, ഒറ്റ ദിവസം കൊണ്ട് ഒരു കോടി സബ്‌സക്രൈബേഴ്‌സ് എന്ന റെക്കോർഡും സൂപ്പർതാരം സ്വന്തമാക്കി.
‘കാത്തിരിപ്പ് അവസാനിച്ചു. എന്റെ @YouTube ചാനൽ ഒടുവിൽ എത്തി! ഈ പുതിയ യാത്രയിൽ സബസ്‌ക്രൈബ് ചെയ്ത് എന്നോടൊപ്പം ചേരൂ’ എന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമിൽ 11.25 കോടിയാണ് താരത്തിന്റെ ഫോളോവേഴ്‌സ് . ഫെയ്‌സ്ബുക്കിൽ 17 കോടിയും ഇൻസ്റ്റഗ്രാമിൽ 63.6 കോടിയുമാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്‌സ്.
Discussion about this post