എട്ട് മുതൽ ഒൻപത് മണിക്കൂർ നേരമാണ് നമ്മുടെ രാജ്യത്തെ തൊഴിൽ സമയം. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആളുകൾക്ക് ഇതിൽ കൂടുതൽ സമയം ഓഫീസിലും സ്ഥാപനങ്ങളിലും ചിലവഴിക്കേണ്ടതായി വരുന്നു. 12 മണിക്കൂർവരെ ഈ ഇരുപ്പ് നീളാറുണ്ട്.
എട്ട് മണിക്കൂർ കഴിഞ്ഞും ജോലി തുടരുന്നത് നമുക്ക് സാമ്പത്തികമായി നേട്ടമുണ്ട്. എന്നാൽ നമ്മുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും. ഇത്തരത്തിൽ അധികനേരം ഓഫീസിൽ ഇരുന്ന ജോലി ചെയ്യുന്നവർക്ക് ഹൃദയാഘാതം വരാനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണെന്നാണ് പഠനങ്ങൾ പറയുന്നത്.
ഓഫീസുകളിലെ ദീർഘനേരമുള്ള ഇരുപ്പാണ് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. ദീർഘനേരമുള്ള ഇരിപ്പ് കായികാധ്വാനം കുറയ്ക്കുന്നു. ഇത് നമ്മുടെ ഭാരവും കൊളസ്‌ട്രോളിന്റെ അളവും വർദ്ധിക്കാൻ കാരണം ആകും. ഇത് ഹൃദ്രോഗ സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.
അധിക നേരം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നത് നമ്മുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ഇത്തരത്തിൽ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് തകരാറിലാക്കും. രക്തസമ്മർദ്ദം ഉയരും. പതിയെ ഇതും ഹൃദയാഘാതത്തിലേക്ക് നയിക്കും.
കായികധ്വാനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ശരിയായ ഉറക്കം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ദീർഘനേരം ഓഫീസിൽ ഇരിക്കുന്നത് നമ്മെ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. ഉറക്കം ഇല്ലാതായാൽ ശരീരത്തിൽ സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് വർദ്ധിക്കാൻ കാരണം ആകും. ഇതും ഹൃദയാഘാതത്തിന് കാരണം ആകും.
Discussion about this post