ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് മുതിർന്ന അഭിഭാഷകനും ഇൻഡി സഖ്യത്തിന്റെ മുന്നണി പോരാളിയുമായ കപിൽ സിബൽ.
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായപ്പോഴായിരുന്നു ക്രൂരമായ ഈ സംഭവം. അനവസരത്തിലുള്ള ചിരിക്ക് സാക്ഷിയായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ‘ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു’വെന്ന് കപിൽ സിബലിനെ ഓർമിപ്പിക്കുകയും ചെയ്തു.
ദാരുണ സംഭവത്തെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലായിരുന്നു വാദം നടന്നിരുന്നത്. സിബിഐയ്‌ക്ക് വേണ്ടി തുഷാർ മേത്ത ഹാജരായപ്പോൾ ബംഗാൾ സർക്കാരിന് വേണ്ടിയായിരുന്നു കപിൽ സിബൽ വാദിച്ചത്. പൊലീസ് എഫ് ഐ ആർ ഫയൽ ചെയ്യാൻ തന്നെ 16 മണിക്കൂർ വൈകിയത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ വാദം ഉന്നയിക്കുന്നതിനിടെയാണ് കപിൽ സിബൽ ചിരിച്ചത്.
കോടതി നടപടികൾക്കിടെ എഫ് ഐ ആർ ഇടാൻ വൈകിയതിനെ കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്നെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post