ബെംഗളൂരു: ഭർത്താവിൽ നിന്നും ജീവനാംശമായി യുവതി ആവശ്യപ്പെട്ട തുക കേട്ട് ഞെട്ടി കോടതി. ഭർത്താവിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി രാധ മുനുകുന്ദ്ല എന്ന യുവതി കർണാടക ഹൈ കോടതിയിലാണ് ആവശ്യം ഉന്നയിച്ചത്. ജീവനാംശം അനുഭാവപൂർവ്വം പരിഗണിക്കാനിരുന്ന കോടതി, എന്നാൽ യുവതി ആവശ്യപ്പെട്ട തുക കേട്ട് അന്തം വിട്ടുപോയി.
ഷൂസ്, വസ്ത്രങ്ങൾ, വളകൾ, തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ പ്രതിമാസം 15,000 രൂപ, ഒരു മാസം ഭക്ഷണം കഴിക്കാൻ വേണ്ടി 60,000 രൂപ, ഫിസിയോ തെറാപ്പി ചെയ്യാൻ മാസത്തിൽ നാല് മുതൽ 5 ലക്ഷം വരെ എന്നിങ്ങനെയാണ് യുവതി ആവശ്യമുന്നയിച്ചത്. പട്ടിക കണ്ട് കണ്ണ് തള്ളിയ ഹൈക്കോടതി വനിതാ ജഡ്ജ്, എന്താണിതെന്ന് അഭിഭാഷകനോട് ചോദിച്ചു.
ഭർത്താവിനുള്ള ശിക്ഷ നൽകുന്നത് അല്ല ജീവനാംശം, ആവശ്യങ്ങൾ എല്ലാം ന്യായമായിരിക്കണം എന്ന് പട്ടിക പരിശോധിച്ച് ജഡ്ജ് പറഞ്ഞു. ആവശ്യങ്ങൾ തിരുത്തിയില്ലെങ്കിൽ ഹർജി തള്ളുമെന്ന് ജഡ്ജ് മുന്നറിയിപ്പ് നൽകി. തുടർന്ന് ന്യായമായ തുക ആവശ്യപ്പെടാൻ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു
Discussion about this post