കൊച്ചി: പിണറായി വിജയനും മകൾ വീണാ വിജയനും അഴിമതിയുടെ നിഴലിലായിരിക്കുന്ന മാസപ്പടി കേസിൽ നടപടിയുമായി എസ് എഫ് ഐ ഓ. ആരോപണവിധേയമായിട്ടുള്ള കരിമണൽ കമ്പനി ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ് എഫ് ഐ ഒ) ഹാജരാകാൻ നിർദേശം നൽകി. ഡയറക്ടർ അടക്കമുള്ള എട്ട് പേർക്കാണ് സമൻസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ ഹാജരാകാനാണ് നിർദേശം
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് ചെയ്യാത്ത സേവനത്തിന് സി എം ആർ എൽ കമ്പനി പ്രതിഫലം നൽകിയെന്നാണ് ആരോപണം. ഇതിലാണ് ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത്. ഷോൺ ജോർജ് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം എസ് എഫ് ഐ ഓ ക്ക് കൈമാറിയത്.
പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണ് എസ് എഫ് ഐ ഒ. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
Discussion about this post