തിരുവനന്തപുരം: സിനിമാ മേഖലയിൽ മറ്റ് അനവധി സ്ത്രീകൾ ഉണ്ടായിട്ടും ഡബ്ല്യുസിസി നിർദ്ദേശിച്ചവരുടെ മൊഴി മാത്രമാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് അഭിനേത്രി കുക്കു പരമേശ്വരൻ. കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ആരോപണ വിധേയർക്കും പ്രതികരിക്കാൻ അവകാശമുണ്ടെന്നും പരാതിയുള്ളവർ പേരുകൾ തുറന്ന് പറയണമെന്നും കുക്കു പരമേശ്വരൻ തുറന്നു പറഞ്ഞു . ഒരു സ്വകാര്യ മദ്ധ്യമത്തിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്.
ആരോപിക്കുന്നയാള്‍ക്ക് പറയാനുള്ള അവസരം കിട്ടിയിട്ടില്ല. അത് ഹേമ കമ്മിറ്റി കേട്ടിട്ടില്ല. അത് ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വതന്ത്രമാണ്. മലയാള സിനിമയില്‍ ആകെ 62 പേരല്ലലോ ഉള്ളത്. അമ്മ എന്ന സംഘടനയിൽ തന്നെ 200ഓളം സ്ത്രീകളുണ്ട്. അവരില്‍ ഒരാളെയും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ശുപാര്‍ശ ചെയ്തവരുടെ മൊഴി മാത്രമാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത്.
അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ സ്വതന്ത്രമായാണ് പ്രവർത്തിച്ചതെന്നും 14വര്‍ഷം അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്ന കുക്കു പരമേശ്വരൻ പറഞ്ഞു.
Discussion about this post