ന്യൂഡൽഹി; സ്വകാര്യ ടെലികോം കമ്പനികളെ മലർത്തിയടിക്കുന്ന തകർപ്പൻ പ്ലാനുമായി ബിഎസ്എൻഎൽ. ഒരു വർഷത്തേക്കുള്ള റീചാർജ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 2999 രൂപയാണ് ഇതിൻറെ വില. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ഒരു വർഷത്തേക്ക് ആസ്വദിക്കാം. ദിവസവും മൂന്ന് ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പാക്കേജിൻറെ മറ്റൊരു ആകർഷണം. ഏറെ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഗുണം ചെയ്യുന്ന പാക്കേജാണിത് എന്ന് വ്യക്തം. മൂന്ന് ജിബി പരിധി കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 വീതം സൗജന്യ എസ്എംഎസ് ലഭിക്കും എന്നതാണ് ഇതിൻറെ മറ്റൊരു ആകർഷണം.
മാത്രമല്ല സൗജന്യ രാജ്യവ്യാപക റോമിംഗ്, വാല്യു ആഡഡ് സർവീസസുകളായ ഹാർഡി ഗെയിംസ്, സിംഗ് മ്യൂസിക്ക്, ബിഎസ്എൻഎൽ ട്യൂൺ എന്നിവ ലഭിക്കും. 4ജി, 5 ജി രംഗത്ത് ചുവടുറപ്പിക്കാൻ ശക്തമായ ശ്രമങ്ങളാണ് ബിഎസ്എൻഎൽ നടത്തുന്നത്. വരുന്ന ഒക്ടോബർ 15ന് ബിഎസ്എൻഎൽ 4ജി സേവനം ഔദ്യോഗികമായി ആരംഭിക്കും. 25,000 4 ജി സൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. മാത്രമല്ല 4ജി ട്രയലുകൾ നടന്നുകൊണ്ടിരിക്കുന്നു. സിം കാർഡ് വിതരണവും നടക്കുന്നുണ്ട്.
അതേസമയം ബി.എസ്.എൻ.എൽ. മൊബൈൽ സേവനത്തിൽ ചില മേഖലകളിൽ പ്രശ്‌നങ്ങൾ റിപ്പോർട്ടുചെയ്യുന്നത് പുതിയ 4ജി ടവറുകൾ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കൽ പ്രക്രിയ മൂലമെന്ന് റിപ്പോർട്ട. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകൾ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങൾ മാറ്റി 4ജി സംവിധാനങ്ങൾ സ്ഥാപിക്കുമ്പോൾ പഴയ 2ജി സേവനം നിലനിർത്താനുള്ള ശ്രമമാണ് പ്രധാനമായും നടത്തുന്നത്. സ്മാർട്ട് ഫോണുകളല്ലാത്തവ ഉപയോഗിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനത്തിന്റെ കൈവശം 2ജി സേവനത്തിന് ഉതകുന്ന കീപ്പാഡ് ഫോണുകളാണുള്ളത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.) തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ നടപ്പാക്കുമ്പോൾ, 2ജി യിലുള്ള ഉപഭോക്താക്കളെ കൈവിടരുതെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു.
Discussion about this post