ഉറക്കത്തിൽ നിന്നും തുരുതുരാ ഫോൺ ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ ജോലിയ്ക്ക് കയറണമെന്ന് നിർദ്ദേശിച്ച മേലുദ്യോഗസ്ഥനെ നിർത്തിപ്പൊരിച്ച് സോഷ്യൽമീഡിയ. അനുഭവസ്ഥനായ യുവാവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലയതോടെ നിരവധി പേരാണ് മേലുദ്യോഗസ്ഥനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിയർ എൻജിനീയറായ വിനീത് പാട്ടീൽ എന്ന യുവാവാണ് തൻറെ മേലുദ്യോഗസ്ഥൻ രാവിലെ ആറുമണിക്ക് ജോലിക്ക് കയറാൻ തന്നോട് പുലർച്ചെ 1.30 -ന് ഫോൺ വിളിച്ച് ആവശ്യപ്പെട്ടതായി സോഷ്യൽമീഡിയയിൽ കുറിച്ചത്. . തലേരാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങിയ തന്നെ വീണ്ടും പുലർച്ചെ 1.30ന് വിളിച്ച് രാവിലെ ആറുമണിക്ക് ജോലിക്ക് കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിനീത് ആരോപിക്കുന്നത്. ഷെഡ്യൂൾ പ്രകാരം താൻ ജോലിക്ക് കയറിയേണ്ടി ഇരുന്നതിനേക്കാൾ ഒന്നര മണിക്കൂർ നേരത്തെ തന്നോട് റിപ്പോർട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും യുവാവ് പറയുന്നു.
ജോലി കഴിഞ്ഞ് ക്ഷീണിതനായി ഉറങ്ങുകയായതിനാൽ മേലുദ്യോഗസ്ഥന്റെ ഫോൺ അറ്റൻഡ് ചെയ്യാൻ ആയില്ലെന്നും രാവിലെ മെസേജ് കണ്ടാണ് കാര്യം അറിഞ്ഞതെന്നും യുവാവ് പറയുന്നു. ഇത് തന്റെ ജോലിയെ ബാധിക്കുമെനന് ഭയം ഉണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു. ടോക്‌സിക് ജോലി സംസ്‌കാരം എന്നാണ് യുവാവിന്റെ അനുഭവത്തെ കുറിച്ച് സോഷ്യൽമീഡിയ പറഞ്ഞത്. റെസ്റ്റ് എടുത്തില്ലെങ്കിൽ റെസ്റ്റ് ഇൻ പീസാവുമെന്നും യുവാവിന് ആളുകൾ നിർദ്ദേശം നൽകുന്നു.
Discussion about this post