ഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വം രാജ്യത്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). തെരഞ്ഞെടുത്ത വെബ്സൈറ്റുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കാനാകില്ല.
ഇന്ത്യയില്‍ ഒരേ ഡാറ്റാ നിരക്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്ന് ട്രായ് വ്യക്തമാക്കി. ഇത് ലംഘിക്കുന്നവരില്‍നിന്ന് പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും ട്രായ് പ്രഖ്യാപിച്ചു.
നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ട്രായ് ടെലികോം മന്ത്രാലയത്തിന് നല്കി. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ തള്ളി പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയര്മാന് ആര്.എസ് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫ്രീ ബേസിക്സ്’ എന്ന പേരില്‍ ഫേസ്്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് നടത്തുന്ന പദ്ധതിക്കു വന്‍ തിരിച്ചടിയാണ് ട്രായ് നിലപാട്. ജനുവരി 21ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായവും തേടിയിരുന്നു. ഏതാണ്ട് 20 ലക്ഷത്തോളം അഭിപ്രായങ്ങള്‍ ലഭിച്ചതായാണു സൂചന. ഫ്രീ ബേസിക്സ് പദ്ധതിയെച്ചൊല്ലിയുള്ള വിവാദമാണ് ഇന്റര്‍നെറ്റ് സമത്വം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം.
Discussion about this post