തെരുവുനായയുടെ കടിയേറ്റ യുവാവ് വിചിത്രമായി പെരുമാറുന്നുവെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം. പ്രദേശത്തെ പച്ചക്കറി മാർക്കറ്റിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന സോനു എന്ന യുവാവാണ് അക്രമാസക്തനാവുന്നത്. രണ്ടാഴ്ച മുൻപാണ് യുവാവിനെ തെരുവുനായ കടിച്ചത്.
ഇയാൾ പച്ചയിറച്ചി കഴിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആളുകൾ പറയുന്നു. പ്രദേശത്തെ ഒന്നിലധികം ആളുകളെ സോനു ആക്രമിക്കുകയും കടിയ്ക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സോനു അക്രമാസക്തനായതോടെ ആളുകൾ ഈ ശ്രമം ഉപേക്ഷിച്ചു.
സോനുവിന് പ്രതിരോധ കുത്തിവെയ്പ്പുകളും മരുന്നുകളും നൽകാൻ ശ്രമം നടത്തിയെങ്കിലും ഇയാൾ അക്രമാസക്തനായതോടെ ആളുകൾ എല്ലാം പിൻമാറുകയായിരുന്നു. ഇതോടെ മാർക്കറ്റിലെത്തുന്നയാളുകളും ഭീതിയിലാണ്.
Discussion about this post