ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ കൺവെൻഷൻ സെന്റർ സർക്കാർ പൊളിച്ച് നീക്കി. മധാപൂർ നഗരത്തിൽ പണി കഴിപ്പിച്ച എൻ കൺവെൻഷൻ സെന്ററാണ് പൊളിച്ച് നീക്കിയത്. തടാകം നികത്തിയാണ് കൺവെൻഷൻസെന്റർ നിർമ്മിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഹൈദരാബാദ് ഡിസാസ്റ്റർ റിലീസ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷൻ ഏജൻസിയാണ് പൊളിച്ചത്. തമ്മിടി കുന്ത തടാകം ആണ് അദ്ദേഹം കയ്യേറിയത്. 3.40 ഏക്കറോളം ഭൂമി അദ്ദേഹം നാഗാർജുന കൺവെൻഷൻ സെന്ററിനായി നികത്തിയത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പരിസ്ഥിതി ലോല മേഖലയിൽ ചട്ടം മറികടന്നാണ് കൺവെൻഷൻ സെന്റർ സെന്റർ നിർമ്മിച്ചത് എന്ന് നാട്ടുകാർ ആരോപണം ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഇതിൽ ആരോപണം തെളിയുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചിട്ടുള്ളത്.
29 ഏക്കറോളമാണ് തമ്മിടി കുന്ത തടാകം പരന്ന് കിടക്കുന്നത്. ഇതിൽ ഏഴേക്കറോളം ഭാഗം നഷ്ടമായി എന്നാണ് റെവന്യൂവകുപ്പിന്റെ കണ്ടെത്തൽ. ബാക്കിയുള്ള ഭാഗങ്ങളും വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചു.
Discussion about this post