വാട്‌സ്ആപ്പ് ഫേസ്ബുക്ക് പോലുള്ള് സോഷ്യൽമീഡിയ ആപ്പുകളെ പോലെ ഡേറ്റിംഗ് ആപ്പുകളും ഇപ്പോൾ ജനപ്രിയമായി കഴിഞ്ഞു. എന്നാൽ ഇവ വഴിയുള്ള തട്ടിപ്പുകളും വർദ്ധിക്കുകയാണ്. ആപ്പുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ചിലർ തട്ടിപ്പ് നടത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുംബൈയിലെ ഒരു റെസ്റ്റോറന്റ് ഇത്തരം തട്ടിപ്പിന്റെ ഭാഗമായതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകയായ ദീപിക നാരായൺ ഭരത്വാജ്.
മുംബൈയിലെ അന്ധേരി വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഗോഡ്ഫാദർ ക്ലബ്ബിനെ കുറിച്ചാണ് ഇവർ പറയുന്നത്. പോസ്റ്റിൽ പറയുന്നത് അനുസരിച്ച് ടിൻഡർ, ബംബിൾ, ഹിഞ്ച്, ഒകെക്യുപിഡ് തുടങ്ങിയ ജനപ്രിയ ആപ്പുകൾ വഴിയാണത്രെ തട്ടിപ്പ് നടക്കുന്നത്. ഡേറ്റിം?ഗ് ആപ്പുകൾ വഴി പരിചയപ്പെടുന്ന പുരുഷന്മാരെ യുവതി ഡേറ്റിനായി റെസ്റ്റോറന്റുകളിലേക്ക് ക്ഷണിക്കുന്നു.യുവതി തന്നെയാണ് സമയവും തീയതിയും എവിടെ പോകണം എന്നതുമെല്ലാം തീരുമാനിക്കുന്നത്. അവിടെ ചെന്നശേഷം മെനുവിൽ ഇല്ലാത്ത ഭക്ഷണം ഓർഡർ ചെയ്യുകയും കുറച്ച് നേരം യുവാക്കളുടെ കൂടെയിരുന്ന ശേഷം യുവതി പോവുകയും ചെയ്യുന്നു. പിന്നീട്, യുവാക്കൾക്ക് ബില്ല് വരുമ്പോഴാണ് ഞെട്ടുന്നത്. 61,000 രൂപ വരെ ബില്ല് വരുന്ന അവസ്ഥയുണ്ടായിട്ടുണ്ട് എന്നാണ് ആരോപണം. അതിന്റെ സ്‌ക്രീൻഷോട്ടും ദീപിക പങ്കുവയ്ക്കുന്നുണ്ട്.
തട്ടിപ്പിനിരയായ 12 പേരുമായി സംസാരിച്ചുവെന്നും ദീപിക പറഞ്ഞു. മൂന്ന് യുവാക്കളെ ഒരു പെൺകുട്ടി തന്നെയാണ് ഡേറ്റിംഗിനായി റെസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തിയതെന്നും തന്റെ അന്വേഷണത്തിൽ വ്യക്തമായെന്ന് ദീപിക പറഞ്ഞു
Discussion about this post